സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കും:മന്ത്രി കെ കെ ഷൈലജ ടീച്ചർ

ഇരിങ്ങാലക്കുട :സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം നടത്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൊഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർ . ചില പരീക്ഷാ കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി എറണാകുളം കളക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കും കോവിഡ് 19 സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ ബാധകമാണ്. ഇത് പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഇന്ന് മുതല്‍ മാര്‍ച്ച് 31 വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകമല്ലാത്തത്. സ്വകാര്യ ട്യൂട്ടോറിയലുകള്‍ ഉള്‍പ്പടെ മതപാഠശാലകള്‍ക്കു വരെ നിര്‍ദ്ദേശം ബാധകമാണെന്നും മന്ത്രി കെ .കെ ഷൈലജ ടീച്ചർ അറിയിച്ചു .

Hot this week

സി.എം.എസ്. എൽ.പി സ്കൂളിൽ കിഡ്സ് ഫെസ്റ്റ് ആഘോഷിച്ചു.

സി.എം.എസ്. എൽ.പി സ്കൂളിൽ കിഡ്സ് ഫെസ്റ്റ് ആഘോഷിച്ചു. എസ് എസ് ജി...

പ്രഫ. എം.എം. ഗനി അവാർഡ് നേടിയ ഫാ. ജോളി ആൻഡ്രൂസിനെ തോമസ് ഉണ്ണിയാടൻ എം.എൽ.എയുടെ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട: കാലിക്കറ്റ് സർവകലാശാല അധ്യാപകർക്ക് നൽകിവരുന്ന പ്രഫ. എം.എം. ഗനി അവാർഡിന്...

മാധ്യമശിൽപ്പശാല സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ദേശീയ മാധ്യമദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഗവേഷണ വിഭാഗം (ഇംഗ്ലീഷ് -എയ്ഡഡ്) മാധ്യമ...

വെള്ളാനി എ എൽ പി സ്കൂളിൽ കലോത്സവ വിജയികളെ ആദരിച്ചു

ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തിലും കായികമേളയിലും ശാസ്ത്രമേളയിലും വിജയികളായ കുട്ടികളെ വെള്ളനി എ...

കുച്ചിപ്പുടിയിൽ പാരമ്പര്യത്തിലൂന്നിയ പുതുമകൾ അനിവാര്യം: ‘നവ്യം 2026’ സമാപനത്തിൽ പദ്മവാണി മോസലികണ്ടി

ഇരിങ്ങാലക്കുട: ആഗോളതലത്തിൽ പ്രശസ്തമായ ആന്ധ്രാപ്രദേശിന്റെ തനത് നൃത്തരൂപമായ കുച്ചിപ്പുടിയിൽ പുതിയ ചിട്ടപ്പെടുത്തലുകൾ...

Topics

ഡോ കെ ജെ വർഗീസിന് ഫിലിപ്പെൻ യൂണിവേഴ്സിറ്റികൾ സന്ദർശിക്കാൻ ക്ഷണം

ഫിലിപ്പൈൻസിലെ യൂണിവേഴ്സിറ്റികൾ സന്ദർശിക്കാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇൻ്റർനാഷനൽ ഡീനും ബിരുദാനന്തരബിരുദ...

ആൾക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയിൽ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ആൾക്കൂട്ട അരാജകത്വത്തിനെതിരെ എസ് ഐ ആർ ശരി തെറ്റുകൾ എന്നീ വിശദീകരണവുമായി ബിജെപി ഇരിങ്ങാലക്കുട...

എസ്.പി.സി വിസ്കിഡ് ചാമ്പ്യൻഷിപ്പ് 2026 – അറിവിന്റെ പോരാട്ടത്തിൽ മാറ്റുരച്ച് വിദ്യാർത്ഥികൾ

*എസ്.പി.സി വിസ്കിഡ് ചാമ്പ്യൻഷിപ്പ് 2026 - അറിവിന്റെ പോരാട്ടത്തിൽ മാറ്റുരച്ച് വിദ്യാർത്ഥികൾ* ഇരിങ്ങാലക്കുട...
spot_img

Related Articles

Popular Categories

spot_imgspot_img