ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തേ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ യുവാവിന് ക്രൂരമര്‍ദ്ധനം

ഇരിങ്ങാലക്കുട : ഞായറാഴ്ച്ച വൈകീട്ട് 6 മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഓട്ടോറിക്ഷാപേട്ടയില്‍ വച്ച് ഓട്ടോഡ്രൈവര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ചു.കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുചിത്ത് വേണുഗോപാലിനാണ് (26) മര്‍ദ്ധനമേറ്റത്.മാരാകായുധം ഉപയോഗിച്ച് മര്‍ദ്ധിച്ചതിനേ തുടര്‍ന്ന് അബോധാവസ്ഥയിലായ സുചിത്തിനേ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്ലും നില ഗുരുതരമായതിനാല്‍ സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി.സുചിത്തിന്റെ ഇളയഛന്റെ മകളെ ശല്യം ചെയ്തിരുന്ന ഓട്ടോഡ്രൈവറെ ചോദ്യം ചെയ്തതിലുള്ള വൈര്യാഗ്യമാണ് മര്‍ദ്ധനത്തിന് കാരണമായി ബദ്ധുക്കള്‍ പറയുന്നത്.മര്‍ദ്ധനത്തിന് ശേഷവും പ്രതി പെരുവല്ലി പാടത്തിന് സമീപത്ത് വെച്ച് ഇളയഛനേയും മകളേയും ഓട്ടോറിക്ഷയില്‍ എത്തി തടഞ്ഞ് നിര്‍ത്തി ഭീഷണിപെടുത്തുകയും വെല്ലുവിളിച്ചതായും പറയുന്നു.സംഭവത്തില്‍ ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാറിന്റെയും സബ് ഇന്‍സ്‌പെക്ടര്‍ സുശാന്തിന്റെയും നേതൃത്വത്തിലുള്ള പോലിസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയതായാണ് സംശയം.

Hot this week

യുക്തിവാദി എം.സി ജോസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

യുക്തിവാദി എം സി ജോസഫിനെ കേരളം ശരിയായ രീതിയിൽ വായിച്ചിട്ടില്ലെന്നും എം.സി...

കേരളോത്സവംമത്സരങ്ങൾഉദ്ഘാടനം ചെയ്തു

മുരിയാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരങ്ങൾ വൈസ് പ്രസിഡൻ്റ് സുമിത പ്രസാദ്...

നിര്യാതയായി

ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം സ്വദേശിനിയും പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറും മുൻ മഹിളകോൺഗ്രെസ്സ്...

നിര്യാതനായി

പുല്ലൂർ ഊരകം കരിമ്പനക്കൽ നാരായണൻ മകൻ അഭയ് (32)നിര്യാതനായി. അമ്മ: അനിത സഹോദരൻ:അശ്വിൻ സംസ്ക്കാരം 21/10/26...

Topics

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡ് AKP ജംഗഷനിൽ തെക്കേത്തല ഫ്രാൻസിസ്...

ജൂനിയർ റെഡ് ക്രോസ് ക്യാപ്പിങ്ങ് സെറിമണി .

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ...

കഥകളി സംഗീതോത്സവം സമാപിച്ചു: ‘വെങ്കലനാദ’ത്തിന്റെ സ്മരണ പുതുക്കി സംഗീതസദസ്സുകൾ

ഇരിങ്ങാലക്കുട: കർണ്ണാടക-കഥകളി സംഗീതങ്ങളിലെ രാഗമൂർച്ഛകളും ഭാവവ്യത്യാസങ്ങളും സ്വരസ്ഥാനങ്ങളും അവലോകനം ചെയ്ത് ഡോക്ടർ...
spot_img

Related Articles

Popular Categories

spot_imgspot_img