ഏഷ്യന്‍ ഫുട്‌ബോള്‍ സ്‌പെഷ്യല്‍ ഒളിമ്പികസ് മത്സരം

263

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെയും ഭാഗമായി  ‘ഏഷ്യന്‍ ഫുട്‌ബോള്‍ വീക്ക് ജൂലൈ 2019’ എന്ന പേരില്‍ നടത്തുന്ന ഏഷ്യന്‍ ഫുട്‌ബോള്‍ ഇന്‍ക്ലൂസീവ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് മത്സരം, ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികളും സംയുക്തമായി സെവന്‍സ് ഫുട്‌ബോള്‍ മത്സരം നടത്തി. പ്രതീക്ഷ ട്രെയിനിങ് സ്‌കൂളിലെ നാലു കുട്ടികളും, ക്രൈസ്റ്റ് ലെ മൂന്നു കുട്ടികളും അടങ്ങുന്നതാണ് ഒരു ടീം. മത്സരത്തിലെ ഉദ്ഘാടനം എന്‍.ഐ.എസ് വോളിബോള്‍ കോച്ചും,ക്രൈസ്റ്റ് കോളേജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകനുമായ ഡോ.ടി.വിവേകാനന്ദന്‍ നിര്‍വഹിച്ചു. വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സി.എം.ഐ, പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, പ്രതീക്ഷ ട്രെയിനിങ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി.പോള്‍സി സി.എസ്.സി, കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീണിയ് ക്കപറമ്പില്‍ സി.എം.ഐ ,കെ.എല്‍.എഫ് ഓയില്‍ കമ്പനി ഡയറക്ടര്‍ ജോണ്‍ ഫ്രാന്‍സിസ്, സി.ഡയാന സി.എസ്.സി, ക്രൈസ്റ്റ് കോളേജ് കൊമേഴ്‌സ് വിഭാഗം അധ്യാപകന്‍ ഡോക്ടര്‍ അരുണ്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ട്രോഫികള്‍ നല്‍കി.

 

Advertisement