Friday, March 27, 2026
27.9 C
Irinjālakuda

ഇരിങ്ങാലക്കുട നഗരസഭ ഇ -മാലിന്യ ശേഖരണ ക്യാമ്പെയ്‌നു തുടക്കമായി.

ഇരിങ്ങാലക്കുട-ഇ-മാലിന്യരഹിത നഗരസഭയാകുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെയും ഹരിത കേരള മിഷന്റെയും സഹായത്തോടെ ഫെബ്രുവരി 13, 14, 15 തീയ്യതികളില്‍ ഇരിങ്ങാലക്കുട നഗരസഭാ പരിധിയില്‍ വരുന്ന വാര്‍ഡുകളില്‍ നിന്നുള്ള ഇ-മാലിന്യങ്ങള്‍ ( ഇലക്ടോണിക്‌സ്, ഇലക്ട്രിക്ക്, ഹസാര്‍ഡസ് മാലിന്യങ്ങള്‍) ഹരിതകര്‍മ്മ സേനാംഗങ്ങള്‍ വഴി വീടുകളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്നതിന്റെയും ഇ-മാലിന്യങ്ങള്‍ക്കായി രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയായി ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിലും മേഖലാ ഓഫീസിലും സജ്ജീകരിച്ച പ്രത്യേകം കളക്ഷന്‍ സെന്ററിന്റെയും ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു. വീടുകളില്‍നിന്നുള്ള ഇ-മാലിന്യശേഖരണം ചന്ദ്രിക ഭവനില്‍ വെച്ച് ഡോക്ടര്‍ സി.കെ. രവിയില്‍ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ നിര്‍വ്വഹിച്ചു. ക്യാമ്പയിന്‍ ഉദ്ഘാടന യോഗത്തിന് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കുകയും ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. എ. അബ്ദുള്‍ ബഷീര്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു. ആശംസകളര്‍പ്പിച്ചു കൊണ്ട് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ കുരിയന്‍ ജോസഫ്, മുനിസിപ്പല്‍ സെക്രട്ടറി കെ.എസ്. അരുണ്‍, കൗണ്‍സിലര്‍മാരായ ശ്രീമതി സോണിയഗിരി, പി.വി.ശിവകുമാര്‍ , എം.സി.രമണന്‍, അഡ്വ. പി.സി. മുരളീധരന്‍, രമേഷ്‌കുമാര്‍. പി.എന്‍. എന്നിവര്‍ സംസാരിച്ചു. യോഗത്തിന് ഹെല്‍ത്ത് സൂപ്രവൈസര്‍ ശ്രീ. ആര്‍. സജീവ് നന്ദിയും രേഖപ്പെടുത്തി. പ്രവര്‍ത്തനങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.ആര്‍. സ്റ്റാന്‍ലി, സലില്‍.കെ., ജൂനിയര്‍ ഹെല്‍ത്ത് ‘ ഇന്‍സ്‌പെക്ടര്‍മാരായ സനോജ്.വൈ , രാകേഷ്. കെ. ഡി., ഫ്രാങ്കോ ജോസ്, വിദ്യ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍, മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img