ലാല്‍ മെമ്മോറിയല്‍ കാര്‍ത്ത്യായനിയമ്മ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ ബിരുദധാരികളെ ആദരിച്ചു.

282
Advertisement

ഇരിങ്ങാലക്കുട-ലാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കാര്‍ത്ത്യായനിയമ്മ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ 35-ാമത് ബാച്ചിലേക്കുള്ള വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുകയും ബിരുധധാരികളെ ആദരിക്കുകയും ചെയ്തു.സമ്മേളനം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ തങ്ക എ ടി റിപ്പോര്‍ട്ടവതരണം നടത്തി.ഡയറക്ടര്‍ സി കെ രവി അധ്യക്ഷത വഹിച്ചു.ഇന്ദിരാ രവി തിരികള്‍ തെളിയിച്ചു.നഴ്‌സിംഗ് സൂപ്രണ്ട് ഷീല ജി മേനോന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രൊഫ ഡോ.എ ഐ ലാസര്‍ ,ഡോ.ഹരീന്ദ്രനാഥന്‍ എ എം (ഐ എം എ തൃശൂര്‍ ജില്ലാ കമ്മിറ്റി ചെയര്‍മാന്‍) എന്നിവര്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.ഡി പോള്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്റ്റെഫി സി. എം. സി ,പി കെ ഭരതന്‍ മാസ്റ്റര്‍,വിജിഷ വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു

Advertisement