പുല്ലൂര്‍ ദേവാലയത്തില്‍ ഇടവക തിരുന്നാളിന് മുന്നോടിയായി നവനാള്‍ ദിനങ്ങള്‍ക്ക് ആരംഭം കുറിച്ചു

പുല്ലൂര്‍ -പുല്ലൂര്‍ ദേവാലയത്തില്‍ ഇടവക തിരുന്നാളിന് മുന്നോടിയായി നവനാള്‍ ദിനങ്ങള്‍ക്ക് ആരംഭം കുറിച്ചു.നവനാള്‍ ദിനങ്ങള്‍ക്ക് കത്തീഡ്രല്‍ വികാരി ഫാ.ആന്റോ ആലപ്പാടന്‍ ആരംഭം കുറിച്ചു.ഡിസംബര്‍ 23 -ാം തിയ്യതി ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം നടത്തും .വൈകീട്ട് 6 ന് പ്രളയബാധിതര്‍ക്കൊപ്പം ക്രിസ്തുമസ്സ് ആഘോഷം ഇരിങ്ങാലക്കുട രൂപതാ ചാന്‍സിലര്‍ ഡോ.നവീന്‍ ആട്ടോക്കാരന്‍ ഉദ്ഘാടനം ചെയ്യും.ഡിസംബര്‍ 27 ാം തിയ്യതി വ്യാഴം കൊടിയേറ്റം ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി നിര്‍വ്വഹിക്കും.ഡിസംബര്‍ 29 ശനിയാഴ്ച നടക്കുന്ന തിരുസ്വരൂപ പ്രതിഷ്ഠ ഇരിങ്ങാലക്കുട രൂപതാ വികാരി ജനറല്‍ ഫാ.ജോയ് പാല്യക്കര നിര്‍വ്വഹിക്കും.തുടര്‍ന്ന് യൂണിറ്റുകളിലേക്ക് അമ്പ് പ്രദക്ഷിണം നടക്കും.ഡിസംബര്‍ 30 ഞായര്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനക്ക് ഫാ.അരുണ്‍ കൊച്ചേക്കാടന്‍ നേതൃത്വം നല്‍കും.ഫാ.ലിജോണ്‍ ബ്രഹ്മകുളം സന്ദേശം നല്‍കും.വൈകീട്ട് 4 ന് നടക്കുന്ന പ്രദക്ഷിണം വൈകീട്ട് 7 ന് സമാപിക്കും.അതിജീവന വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടം കുറച്ച് ആചാരങ്ങള്‍ക്ക് പ്രാധ്യാന്യം നല്‍കി കൊണ്ട് നടക്കുന്ന ആഘോഷങ്ങള്‍ക്ക് വികാരി ഫാ.തോംസണ്‍ അറക്കല്‍ ,അസി .വികാരി വിജോ അവിട്ടത്തൂക്കാരന്‍,ജനറല്‍ കണ്‍വീനര്‍ സുനില്‍ ചെരടായി,ജോ.ജനറല്‍ കണ്‍വീനര്‍ ജെയിംസ് അക്കരക്കാരന്‍ ,ട്രസ്റ്റിമാരായ സെബാസ്റ്റിയന്‍ വാലപ്പന്‍ ,മാത്തച്ചന്‍ വെള്ളാനിക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കും

 

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img