ഗാന്ധിജയന്തി ദിനാഘോഷത്തില്‍ ഹരിതചട്ടപാലന സെമിനാറുമായി ഇരിങ്ങാലക്കുട നഗരസഭ

356

ഇരിങ്ങാലക്കുട-മഹാത്മാഗാന്ധിയുടെ 150 -മത് ജന്മദിനത്തില്‍ സ്വച്ഛതാ ഹീ സേവയുടെയും ഹരിത കേരള മിഷന്റെയും ഭാഗമായി ഹരിതചട്ടപാലന വിഷയത്തെ അധികരിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. നഗരസഭ ടൗണ്‍ ഹാളില്‍ വെച്ച് നടന്ന ഗാന്ധിജയന്തി ദിനാഘോഷത്തിന്റെയും സെമിനാറിന്റെയും ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി നിമ്യ ഷിജു നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി രാജേശ്വരി ശിവരാമന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ശ്രീ. പി. എ. അബ്ദുള്‍ ബഷീര്‍ സ്വാഗതവും ഹെല്‍ത്ത് സുപ്ര വൈസര്‍ ശ്രീ. ആര്‍. സജീവ് നന്ദിയും രേഖപ്പെടുത്തി. ആശംസകളര്‍പ്പിച്ചു കൊണ്ട് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി മീനാക്ഷി ജോഷി, പൊതുമരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി വത്സല ശശി, വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ബിജു ലാസര്‍, കൗണ്‍സിലര്‍മാരായ ശ്രീമതി സോണിയ ഗിരി, പി.വി. ശിവകുമാര്‍ , എം.സി. രമണന്‍, റോക്കി ആളൂക്കാരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നഗരസഭയിലെ ശുചീകരണ തൊഴിലാളികളെയും കുടുംബശ്രീ മാലിന്യ ശേഖരണ ഗ്രൂപ്പിലെ അംഗങ്ങളെയും സ്‌പ്രേയിംഗ് തൊഴിലാളികളെയും ചെയര്‍പേഴ്സണ്‍ ആദരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഐ.ആര്‍.ടി.സി, മുണ്ടൂര്‍ പ്രതിനിധി ശ്രീ. വി. മനോജ് കുമാര്‍ വിഷയാവതരണം നടത്തി. വായുവിനെയും ജലത്തെയും മലിനമാക്കാതെ ശാസ്ത്രീയമായ മാലിന്യ സംസ്‌ക്കരണ രീതികളിലൂടെ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്തണമെന്നും അതിനായി ആദ്യം വേണ്ടത് മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും തുടര്‍ന്നുമുണ്ടാകുന്ന ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കണമെന്നും അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനക്ക് കൈമാറണമെന്നും പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ. പി.ആര്‍. സ്റ്റാന്‍ലി പ്രതികരണവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ. കെ.ജി. അനില്‍ നന്ദിയും രേഖപ്പെടുത്തി. ചടങ്ങില്‍ കൗണ്‍സിലര്‍മാര്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പ്രൊ. വി.കെ. ലക്ഷമണന്‍ നായര്‍, സിഡിഎസ്സ് ചെയര്‍പേഴ്‌സണ്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങീയവര്‍ പങ്കെടുത്തു.

 

Advertisement