വീട്ടമ്മയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഗുണ്ടാ തലവന്‍ പിടിയില്‍

1974

ഇരിങ്ങാലക്കുട-വീട്ടമ്മയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഗുണ്ടാ തലവന്‍ പിടിയില്‍.തിളയകോണം പിണ്ടിയത്ത് വീട്ടില്‍ ജയശ്രീ (44) എന്ന സ്ത്രീയെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് തിളയകോണം കൊല്ലാറ വീട്ടില്‍ ‘കീരി ‘ എന്നറിയപെടുന്ന ഗുണ്ടാ തലവന്‍ കിരണ്‍ ബാബു (30 ) വിനെ ഇരിങ്ങാലക്കുട സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിബിനും സംഘവും അറസ്റ്റു ചെയ്തു.
കേസ്സിലെ പരാതികാരിയുടെ മകന്‍ ശരത്തും ,കീരി കിരണുമായി ജൂലൈ 29-തിയ്യതി മാപ്രാണത്തെ സ്വകാര്യ ബാറില്‍ വച്ച് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കീരി കിരണ്‍ സുഹൃത്തുക്കളായ ഗുണ്ടകളെ വിളിച്ചു വരുത്തി രാത്രി 11 മണിക്ക് ശരത്തിന്റെ വീട്ടിലേക്ക് വടിവാളുകളും, ഇരിമ്പുവടികളുമായി അതിക്രമിച്ചു കയറി വീടിന്റെ വാതില്‍ ചവിട്ടി തകര്‍ത്ത് ഉറങ്ങികിടക്കുകയായിരുന്ന ശരത്തിനെ ക്രൂരമായി മര്‍ദ്ധിച്ചിരുന്നു.ബഹളം കേട്ട് മകനെ മര്‍ദ്ധിക്കുന്നത് കണ്ട ജയശ്രീയും, ഭര്‍ത്താവ് സുബ്രനും മകനെ തല്ലുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ജയശ്രീക്ക് ഇരുമ്പു വടികൊണ്ട് തലക്ക് അടി ഏല്‍ക്കുകയും, സുബ്രനും സംഭവത്തില്‍ സാരമായ പരിക്കേല്‍ക്കുകയും ഉണ്ടായി.സംഭവത്തിനു ശേഷം ഗുണ്ടാസംഘങ്ങള്‍ തൃശൂരില്‍ ലോഡ്ജിലും, തുടര്‍ന്ന് വയനാട്ടിലും ഒളിവില്‍ കഴിഞ്ഞിരുന്നതായും ഒന്നാം പ്രതി പോലീസിനോട് പറഞ്ഞു.അയല്‍ സംസ്ഥാനത്തേക്ക് കടക്കാന്‍ പണം ശേഖരിക്കാന്‍ വീട്ടില്‍ എത്തിയപ്പോഴാണ് ഒന്നാം പ്രതിയെ വീടിന് സമീപത്തു നിന്നും പോലീസ് സാഹസികമായി പിടികൂടിയത്. മറ്റ് പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാവുമെന്നും പ്രത്യേക അന്യേഷണ സംഘം അറിയിച്ചു.പരിക്കുപറ്റിയ മൂന്നു പേരും ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്യേഷണമാരംഭിച്ചതറിഞ്ഞ് പ്രതികള്‍ ഒളിവില്‍ പോയിരുന്നു .പ്രതികളായ ഗുണ്ടകളെ പിടികൂടുന്നതിന് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ . സുരേഷ് കുമാറിന്റെ നേതൃത്തത്തില്‍ ആന്റീ ഗുണ്ടാ സ്‌കാഡ് രൂപീകരിച്ചിരുന്നു. ഈ കേസില്‍ പ്രതിയായ മറ്റൊരു ഗുണ്ടയെ അടുത്തിടെ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു.ആന്റീ ഗുണ്ടാ സ്‌ക്കാഡില്‍ തോമസ്സ് വടക്കന്‍ , മുരുകേഷ് കടവത്ത്, സുജിത്ത് കുമാര്‍, സുനില്‍ ടി എസ്സ്.ബിനു പൗലോസ് വൈശാഖ് എം എസ്സ്.എന്നിവരാണ് ഉണ്ടായിരുന്നത്

 

Advertisement