ബിജെപി മുരിയാട് പഞ്ചായത്തിലെ ‘ശക്തികേന്ദ്ര’ യുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി

296

പുല്ലൂര്‍-ഒക്ടോബര്‍ 2 ഗാന്ധിജയന്തിയുടെ ഭാഗമായി സ്വഛ്താ ഹീ സേവാ നടത്തി.ബിജെപി മുരിയാട് പഞ്ചായത്തിലെ 63,65,66, 67,68 ബൂത്തുകളടങ്ങുന്ന ‘ശക്തികേന്ദ്ര’ യുടെ നേതൃത്വത്തില്‍ പുല്ലൂര്‍ സെന്ററിലെ കപ്പോളയുടെ പരിസരവും ബസ് സ്റ്റോപ്പുകള്‍ വൃത്തിയാക്കിയും റോഡിന്റെ ഇരുവശത്തെ പുല്ലുകള്‍ വെട്ടിയും ആണ് സേവ നടത്തിയത്. ഈ ശക്തികേന്ദ്രയുടെ ഇന്‍ചാര്‍ജറും യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റുമായ അഖിലാഷ് വിശ്വനാഥന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബിജെപി പഞ്ചായത്ത് സമിതി അംഗങ്ങളായ മനോജ് നെല്ലിപറമ്പില്‍, ഉണ്ണികൃഷ്ണന്‍ ഊരകം, കര്‍ഷകമോര്‍ച്ച ജില്ല സെക്രട്ടറി കൃഷ്ണകുമാര്‍, ബൂത്ത് പ്രസിഡന്റ് മാരായ സുതന്‍ തവളകുളങ്ങര, സദാനന്ദന്‍ ഊരകം, മധുTS എന്നിവര്‍ സംസാരിച്ചു. സജിത്ത്, ജിനു,മിഥുന്‍, ശ്രീജേഷ്, വിശാഖ്,ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement