സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ ജനനതിരുനാളിന് കൊടികയറി. തിരുനാളിന്റെ കൊടിയേറ്റുകര്‍മം വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. വിബിന്‍ വേരന്‍പിലാവ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇന്ന് മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, ആഘോഷമായ ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. ആറിന് വൈകീട്ട് അഞ്ചിന് നടക്കുന്ന പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവക്ക് വെള്ളാനി സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി ഫാ. ബിനീഷ് കോട്ടയ്ക്കല്‍ മുഖ്യകാര്‍മിത്വം വഹിക്കും. തുടര്‍ന്ന് വൈദ്യുതി ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കും. ഏഴിന് വൈകീട്ട് അഞ്ചിന് നടക്കുന്ന പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, ദിവ്യബലി രൂപം എഴുന്നള്ളിച്ചു വെയ്ക്കല്‍ എന്നിവക്ക് പോട്ട ലിറ്റില്‍ ഫഌര്‍ ചര്‍ച്ച് അസി. വികാരി ഫാ. ആന്റണി നമ്പളം മുഖ്യകാര്‍മിത്വം വഹിക്കും. തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിന് വൈകീട്ട് അഞ്ചിന് നടക്കുന്ന ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവക്ക് മുനിപ്പാറ സെന്റ് ജൂഡ് ചര്‍ച്ച് വികാരി ഫാ. മെജിന്‍ കല്ലേലി മുഖ്യകാര്‍മിത്വം വഹിക്കും. വടക്കുംകര സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി റവ.ഡോ. ജിജോ വാകപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ജപമാല പ്രദക്ഷിണം. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമാപന ആശീര്‍വാദം നല്‍കും. തുടര്‍ന്ന് ഗ്രോട്ടോയില്‍ സമാപനം, വര്‍ണമഴ, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഫ്രാന്‍സിസ് കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ എ.ടി. ജോയ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img