ഇരിങ്ങാലക്കുട സ്പെഷൽ സബ് ജയിലിൽ വെച്ച് സഹതടവുകാരനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്പെഷൽ സബ് ജയിലിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ 2025 ലെ വധശ്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന അഴിക്കോട് സ്വദേശി ഐവേലിക്കകത്ത് വീട്ടിൽ മുഹമ്മദിനെ (28) സെല്ലിൽ വെച്ച് ആക്രമിച്ച കേസിൽ സഹതടവുകാരൻ അറസ്റ്റിൽ. കരുവന്നൂർ പ്ലാക്കൽ വീട്ടിൽ ഐവിൻ ആന്റണിയാണ് (21) അറസ്റ്റിലായത്. ഇയാൾ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ കവർച്ചക്കേസിൽ റിമാന്റിൽ കഴിഞ്ഞ് വരികയായിരുന്നു. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താലാണ് ഐവിൻ ആന്റണി മുഹമ്മദിനെ ആക്രമിച്ചത്. ഈ ആക്രമണത്തിൽ മുഹമ്മദിന്റെ ഇടതു ഷോൾഡറിന്റെ കൈക്കുഴ തെറ്റി ഗുരുതര പരിക്കേറ്റിരുന്നു. കേസിൽ പ്രതിയായ ഐവിൻ ആന്റണിയെ കോടതിയിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർനടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.

ഐവിൻ ആന്റണി ഇരിഞ്ഞാലക്കുട, കൂരച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധികളിലായി വീടുകയറി ആക്രമണം നടത്തി സ്ത്രീക്ക് മാനഹാനി വരുത്തിയ കേസിലും ഒരു അടിപിടി കേസിലും മയക്കുമരുന്ന് ഉപയോഗിച്ച് ഒരു കേസിലും പൊതു സ്ഥലത്ത് ലഹരി ഉപയോഗിച്ച രണ്ട് കേസിലും അടക്കം അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദിലീഷ്, എസ് ഐ മാരായ അബിലാഷ്, പാട്രിക്, ജി എസ് സി പി ഒ മാരായ ദിനുലാൽ, കമൽകൃഷ്ണ, അജിത്, ജെബിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img