ചെറുപ്പം രാഷ്ട്രീയത്തിലേക്ക് വരണം: മുല്ലക്കര രത്നാകരൻ

ഇരിങ്ങാലക്കുട: നവോത്ഥാനത്തിൻ്റെ വിളക്ക് അണയാതിരിക്കാൻ ചെറുപ്പം രാഷ്ട്രീയത്തിലേക്ക് വരണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗവും മുൻമന്ത്രിയുമായ മുല്ലക്കര രത്നാകരൻ. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സാഹിത്യോത്സവത്തിൽ ‘നവോത്ഥാന മുന്നേറ്റത്തിന്റെ നൈരന്തര്യങ്ങൾ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിൽ നിന്നും ചെറുപ്പക്കാരെ പിൻവലിച്ചാൽ അത് കോർപ്പറേറ്റുകൾക്കാണ് ഗുണം ചെയ്യുക. അതിനുള്ള പ്രവർത്തനങ്ങളാണ് ലോകം സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്നത്. നല്ലതല്ലാത്ത മൊബൈൽ സംസ്കാരത്തിലൂടെ നമ്മളെ ഭിന്നിപ്പിക്കുവാൻ ആധുനിക കോർപ്പറേറ്റ് മുതലാളിമാർക്ക് കഴിയുന്നത്. വാഹനവും വീടുമൊക്കെയായി യുവത ലോണുകളുടെ പിടിയിലാണ്. കമ്പോളം എന്ന തന്ത്രത്തിലൂടെ യുവത്വത്തെ കുരുക്കിൽപ്പെടുത്തുകയാണ് ഇവർ ചെയ്യുന്നത്. കടത്തിൻ്റെയും ലോണിൻ്റെയും കുരുക്കിൽപ്പെട്ട യുവത്വമാണ് ഒരു രാഷ്ട്രീയ പാർട്ടികളിലും ചേരാത്തത്. രാഷ്ട്രീയം പിൻവലിക്കപ്പെട്ടാൽ പിന്നെ മൊത്തം മതം മാത്രമാകും. മതവും രാഷ്ടീയവും ചേർന്നാൽ വർഗീയതയും. ഇവിടെയാണ് കലയുടെയും സാഹിത്യത്തിൻ്റെയുമെല്ലാം പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് സ്വാഗതം പറഞ്ഞു. പി എൻ ഗോപീകൃഷ്‌ണൻ, ഡോ. ടി എസ് ശ്യാംകുമാർ, ഡോ. അമൽ സി രാജൻ എന്നിവർ വിഷയാവതരണം നടത്തി. സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം കെ എസ് ജയ അധ്യക്ഷയായി. ജില്ലാ കൗൺസിലംഗം അനിത രാധാകൃഷ്ണൻ നന്ദി പറഞ്ഞു. തുടർന്ന് കെ ദാമോദരൻ്റെ പാട്ടബാക്കി നാടകം അരങ്ങേറി.

Hot this week

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...

പ്രതിഷേധ പരിപാടികൾ

കേരളത്തെ ഇരുട്ടിൽ ആക്കിയ വൈദ്യുതി നയത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വിവിധ പ്രദേശങ്ങളിൽ സിപിഐഎം...

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

Topics

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....
spot_img

Related Articles

Popular Categories

spot_imgspot_img