ശ്രീനാരായണഗുരുവിന്റെ ആദർശങ്ങൾ നെഞ്ചേറ്റിയെടുത്ത് ജീവിതത്തിലേക്ക് പകർത്തിയ ഉത്തമനായ അനുയായിയായിരുന്നു കാട്ടിക്കുളം ഭരതനെന്ന് മന്ത്രി ഡോ ആർ ബിന്ദു.

ഇരിങ്ങാലക്കുട പൗരാവലി സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി

വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ആഹ്വാനം അനുസരിച്ച് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുക്കിക്കൊടുക്കുവാൻ അദ്ദേഹം ഉത്സാഹിച്ചു. ഇരിങ്ങാലക്കുടയുടെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ വലിയ വിടവാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിട്ടുള്ളതെന്നും മന്ത്രി യോഗത്തിൽ അനുസ്മരിച്ചു. ഇരിങ്ങാലക്കുട പൗരാവലിയുടെ ആഭിമുഖ്യത്തിൽ

ടൗൺഹാളിലാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. വിശ്വ മാനവികതയുടെ പ്രതീകമായിരുന്നു കാട്ടിക്കുളം ഭരതനെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അനുസ്മരിച്ചു. തനിക്ക് ലഭിക്കാതെ പോയ സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു കാട്ടിക്കുളം ഭരതനെന്ന് മുൻ എംപി സാവിത്രി ലക്ഷ്മണൻ യോഗത്തിൽ അനുസ്മരിച്ചു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ് ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, കേരള സംഗീത നാടക അക്കാദമി അംഗം സജു ചന്ദ്രൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, സിപിഐഎം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ സുധീഷ്, ഡി സി സി സെക്രട്ടറി സോണിയ ഗിരി, ബി ജെ പി മണ്ഡലം പ്രസിഡണ്ട് ഷൈജു കുറ്റിക്കാട്ട്, കേരള കോൺഗ്രസ് എം സംസ്ഥാന സമിതി അംഗം ജൂലിയസ് ആന്റണി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് റിയാസുദീൻ, കാറളം വി എച്ച് എസ് പ്രിൻസിപ്പൽ സന്ധ്യ, കേരള ആം റെസ്‌ലിംഗ് അസോസിയേഷൻ പ്രതിനിധി അഡ്വ റോഷി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധിപേർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img