Monday, May 18, 2026
26.9 C
Irinjālakuda

ദാഹമകറ്റാന്‍ തണ്ണീര്‍ പന്തലൊരുക്കി കാട്ടൂര്‍സർവ്വീസ് സഹകരണബാങ്ക്

കാട്ടൂര്‍: സംസ്ഥാന സഹകരണ വകുപ്പ് കടുത്ത ചൂടിനെ അതിജീവിക്കുവാന്‍ നടപ്പിലാക്കുന്ന തണ്ണീര്‍ പന്തല്‍ പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മാര്‍ക്കറ്റ് റോഡില്‍ ആരംഭിച്ചീട്ടുളള സൗജന്യ തണ്ണീര്‍ പന്തല്‍ മുകുന്ദപുരം സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ജനറല്‍ ബ്ലിസണ്‍ ഡേവീസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് ജോമോന്‍ വലിയവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനം ഇതുവരെ അഭിമുഖീകരിക്കാത്ത അത്യുഷ്ണമാണ് അനുഭവിക്കുന്നത്. പ്രളയ കാലത്തും, കോവിഡ് കാലത്തും ജനങ്ങളെ സഹായിക്കുവാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു. ഉഷ്ണ തരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി സാമൂഹിക ഉത്തിരവാദിത്ത്വം എന്ന നിലയിലാണ് കാട്ടൂര്‍ മാര്‍ക്കറ്റ് റോഡില്‍ തണ്ണീര്‍ പന്തല്‍ ബാങ്ക് ആരംഭിച്ചിട്ടുളളത്.ബാങ്കിന്‍റെ തണ്ണീര്‍ പന്തലില്‍ സംഭാരം,തണുത്ത വെളളം അത്യാവശ്യം ഒ.ആര്‍.എസ് എന്നിവ കരുതിയിട്ടുണ്ട്. വേനല്‍ കാലം മുഴുവന്‍ തണ്ണീര്‍ പന്തല്‍ നിലനിര്‍ത്തുമെന്നും പ്രസിഡന്‍റ് അറിയിച്ചു. ഡയറക്ടര്‍മാരായ കെ.കെ.സതീശന്‍, പ്രമീള അശോകന്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. ബാങ്ക് സെക്രട്ടറി ടി.വി.വിജയകുമാര്‍ സ്വാഗതവും ഡയറക്ടര്‍ എം.ജെ.റാഫി നന്ദിയും പറഞ്ഞു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img