Friday, May 15, 2026
32.9 C
Irinjālakuda

തുമ്പൂരില്‍ അച്ഛനും മകനും മരിച്ച നിലയില്‍

ഇരിങ്ങാലക്കുട : തുമ്പൂരില്‍ അച്ഛനും മകനും മരിച്ച നിലയില്‍. തുമ്പൂര്‍ സ്വദേശി മാടമ്പത്ത് വീട്ടില്‍ ബിനോയ്, രണ്ടര വയസുകാരന്‍ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തി ബിനോയ് ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക നിഗമനം.തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. വീടിന്റെ ഇറയത്ത് വെള്ളം നിറച്ച് വെച്ച ബക്കറ്റിന് സമീപത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു ബിനോയ്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ബിനോയ് താമസിച്ചിരുന്നത്. രാവിലെ ഭാര്യ എഴുന്നേറ്റ് നോക്കിയപ്പോഴാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തുന്നത്. അഭിജിത്ത് രണ്ടാമത്തെ മകനാണ്. ബിനോയിക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്. ബിനോയ് നേരത്തെ പ്രവാസി മലയാളിയായിരുന്നു. ഗള്‍ഫില്‍ നിന്ന് മടങ്ങിവന്നതിനു ശേഷം ലോട്ടറി കച്ചവടം നടത്തിയാണ് ജീവിച്ചിരുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ബിനോയെ അലട്ടിയിരുന്നു എന്നാണ് സൂചന. ഹൃദ്രോഗിയായ ബിനോയ് പേസ് മേക്കര്‍ ഘടിപ്പിച്ചിരുന്നു. അതിനിടെ മകന് സംസാരശേഷി കുറവാണെന്ന് അടുത്തിടെയാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. ഇത് അറിഞ്ഞതോടെ ബിനോയ് മാനസിക വിഷമത്തിലായിരുന്നതായി പറയുന്നു. മകനെ വെള്ളം നിറച്ച ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം ബിനോയ് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആളൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img