കെ.എസ്.എസ്.പി.എ. പഞ്ചദിന സത്യാഗ്രഹം

93

ഇരിങ്ങാലക്കുട: പെൻഷൻ പരിഷ്ക്കരണത്തിന്റെ ഗഡുക്കൾ വിതരണം ചെയ്യുക , മെഡി സെപ് അപാകതകൾ പരിഹരിച്ച് ഒ.പി. ചികിത്സയും ഓപ്ഷനും ഉറപ്പ് വരുത്തുക, ക്ഷാമാശ്വാസം നാല് ഗഡുക്കൾ ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ട്രഷറിക്കു മുന്നിൽ ആരംഭിച്ച പഞ്ചദിന സത്യാഗ്രഹം കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം എം.പി.ജാക്സൺ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കമ്മറ്റി പ്രസിഡണ്ട് സി.എസ്.അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു. ജില്ല ജോ: സെക്രട്ടറി കെ.ബി.ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം പി.യു. വിത്സൺ, ജില്ല സെക്രട്ടേറിയറ്റ് അംഗം എ.എൻ . വാസുദേവൻ, സെക്രട്ടറി എ.സി. സുരേഷ്, എൻ.ജി.ഒ. ബ്രാഞ്ച് സെക്രട്ടറി സിജോയ്, കെ. കമലം, പി.ഐ. ജോസ്, കെ.വേലായുധൻ, പി.കെ.ശിവൻ, ഒ.ജഗനാഥ്, ടി.കെ. ബഷീർ, കെ.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

Advertisement