മാസ്ക്കും ഹാൻഡ് വാഷും വിതരണം ചെയ്തു

99
Advertisement

മുരിയാട്: പഞ്ചായത്തിൽ മാസ്ക്കും ഹാൻഡ് വാഷും വിതരണം ചെയ്തു .പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഒരോ വീട്ടിലും നാല് മാസ്ക്കും,ഒന്ന് വീതം ഹാൻഡ് വാഷിന്റെയും വിതരണോൽഘാടനം വാർഡ് മെമ്പർ തോമസ് തൊകലത്ത് മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജ സുനിൽകുമാറിന് നൽകികൊണ്ട് ഉദ്‌ഘാടനം ചെയ്തു. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുവാനും വീട്ടിൽ കയറുമ്പോൾ കൈകൾ കഴുകി കൊറോണയെ അകറ്റുവാനും എല്ലാവരെയും ഓർമ്മിപ്പിച്ചു കൊണ്ട് അഞ്ഞൂറ് വീടുകളിലായി രണ്ടായിരത്തോളം മാസ്ക്കുകളാണ് വിതരണം ചെയ്യുന്നത്.

Advertisement