‘സെലസ്റ്റ സെസ്റ്റ് 2.0’ സംഘടിപ്പിച്ചു

53
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റിന്റെ നേതൃത്വത്തില്‍ സെലസ്റ്റ സെസ്റ്റ് 2.0എന്ന പേരില്‍ ഇന്റര്‍ കോളേജിയേറ്റ് ടെക് ഫെസ്റ്റ്, സെന്റ് ജോസഫ്‌സ് കോളേജില്‍ വച്ച് സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പാള്‍ ഡോ.സി. ഇസബെല്‍ ടെക് ഫെസ്റ്റ് ഉല്‍ഘടനം ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ സി. ബ്ലസി സ്വാഗതവും, രീഷ പി. യു നന്ദിയും പറഞ്ഞു. ദേശിയ ഇ -സാക്ഷരത ദിനവുമായി ബന്ധപെട്ട് CPU Expo, Green studio, Hardware Exhibition, Games തുടങ്ങിയ വിവിധ മത്സരങ്ങളും ഡിപ്പാര്‍ട്‌മെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. വിവിധ കോളേജ്, സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഈ വര്‍ഷം റിട്ടയര്‍ ചെയ്യുന്ന Computer Science Department മുന്‍ മേധാവിയും പ്രിന്‍സിപ്പലും ആയ ഡോ.സി. ഇസബെല്‍, ബോട്ടണി ഡിപ്പാര്‍ട്‌മെന്റ് മേധാവി ഡോ.മീന തോമസ് ഇരമ്പന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Advertisement