കേരളത്തിലെ ആദ്യ സ്മാര്‍ട്ട് അങ്കണവാടി ഊരകത്ത്

169
Advertisement

ഇരിങ്ങാലക്കുട:വനിതാ -ശിശു വികസന വകുപ്പിന് വേണ്ടി സംസ്ഥാന നിര്‍മിതി കേന്ദ്രം രൂപകല്‍പന ചെയ്ത സ്മാര്‍ട്ട് അങ്കണവാടികളില്‍ ആദ്യത്തേത് മുരിയാട് പഞ്ചായത്തിലെ ഊരകത്തു നിര്‍മിക്കും.ഇരിങ്ങാലക്കുട ബ്ലോക്ക്് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്മാര്‍ട്ട് അങ്കണവാടി നിര്‍മിക്കുന്നത്. കെട്ടിട നിര്‍മാണത്തിനാവശ്യമായ പതിനേഴു ലക്ഷം രൂപ ടി.എന്‍. പ്രതാപന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി അറിയിച്ചു. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അഞ്ചു ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും വകയിരുത്തിയിട്ടുണ്ട്.കെട്ടിലും മട്ടിലും സ്മാര്‍ട്ടായ അങ്കണവടിയില്‍ കുരുന്നുകള്‍ക്കായി സ്മാര്‍ട്ട് ക്ലാസ്‌റൂമാണ് ഒരുക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ കളിസ്ഥലവും ഇതോടനുബന്ധിച്ചു നിര്‍മിക്കുമെന്നും തോമസ് തത്തംപിള്ളി അറിയിച്ചു. തൃശൂര്‍ നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല.

Advertisement