Sunday, July 19, 2026
29 C
Irinjālakuda

“വയോജന സംരക്ഷണനിയമം 2007 & ഡിമെൻഷ്യ പരിചരണം” സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവത്കരണ ക്ലാസ്സ്‌ ” സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സാമൂഹ്യനീതി വകുപ്പിന്റെയും, മെയിനന്റനൻസ് ട്രൈബ്യൂണൽ ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ “മുതിർന്ന പൗരന്മാരുടെ ക്ഷേമം – വയോജന സംരക്ഷണനിയമം 2007, ഡിമെൻഷ്യ പരിചരണം- സ്കൂൾ എൻ. എസ്.എസ് വിദ്യാർത്ഥികൾക്കായുള്ള ബോധവത്കരണ ക്ലാസ്സ്‌ ” സംഘടിപ്പിച്ചു. ഇരിങ്ങാലക്കട ഗവ: മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച്‌ എൻ.എസ്.എസ് വിദ്യാർത്ഥികൾക്കായാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ഇന്ദുകല രാമനാഥ് ( എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ/അധ്യാപിക) സ്വാഗതം പറഞ്ഞു. സോണി.വി.ആർ (സീനിയർ അസിസ്റ്റന്റ്) അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ & ആർ.ഡി.ഓ. ആയ എം.എച്ച്.ഹരീഷ് ബോധവത്കരണ പരിപാടിയുടെ ഉൽഘാടനം നിർവ്വഹിക്കുകയും “വയോജനക്ഷേമ ബോധവത്കരണ ബ്രോഷർ” അധ്യക്ഷക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്യുകയും ചെയ്തു. “അറിയാം ഡിമെഷ്യയെ. കരുതാം മുതിർന്നവരെ.” എന്ന മറവിരോഗക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്‌ സോഷ്യൽ വർക്കറും,സ്മൃതിപഥം ഡിമെൻഷ്യ ഡേ കെയർ സെന്റർ അഡ്മിനിസ്ട്രേറ്ററുമായ സുരേഷ്കുമാർ.ഒ.പി നയിച്ചു.ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണൻ “മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 – വയോജന സംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്ക്” എന്ന വിഷയത്തിൽ നിയമ ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു.മുതിർന്ന പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട മെയിന്റനൻസ് ട്രൈബ്യുണൽ നടത്തുന്ന പ്രവർത്തങ്ങളെക്കുറിച്ച് സീനിയർ ക്ലാർക്ക് പ്രസീത.ജി സംസാരിച്ചു.മെയിന്റനസ് ട്രൈബ്യുണൽ & ആർ.ഡി.ഓ ഉദ്യോഗസ്ഥരായ കസ്തുർബായ്.ഐ.ആർ,രഞ്ജിത.എൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വയോജന ക്ഷേമം പഠന വിഷയമാക്കി ക്രൈസ്റ്റ് കോളേജ് സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികളായ ജോമോൻ ബാബു, ക്രിസ്റ്റീന ജെയ്സൺ എന്നിവർ ക്ലാസ്സിൽ പങ്ക് ചേർന്നു.വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് മുതിർന്നവരെ സംരക്ഷിക്കേണ്ട ചുമതലാ ബോധം വളർത്താനും അവരുടെ കുടുംബങ്ങളിലെ മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നത്തിനു വേണ്ടിയും,ഇന്ന് വയോജനങ്ങളിൽ ധാരാളമായി കണ്ടു വരുന്ന ഒരു ആരോഗ്യപ്രശ്നമായ ഡിമെൻഷ്യ (മറവിരോഗം) എന്ന രോഗവസ്ഥയും ഇത് മൂലം വയോജനങ്ങൾ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ, ഈ രോഗവസ്ഥയിലുള്ള വയോജനങ്ങൾ കുടുംബത്തിലോ ചുറ്റുപാടിലോ ഉണ്ടെങ്കിൽ അവരുടെ പരിപാലനത്തെപ്പറ്റിയും വിഷയങ്ങൾ,മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 എന്നി വിഷയങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് വരും തലമുറയായ സ്കൂൾ/കോളേജ് വിദ്യാർത്ഥികൾക്കായുള്ള ബോധവത്കരണ ക്ലാസ്സുകളും ക്യാമ്പയിനുകളും ഏറെ പ്രസക്തമാണെന്ന് സെമിനാർ വിലയിരുത്തി.ഗവ:മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ വിവിധ സംശയങ്ങൾ ചോദിക്കുകയും മുതിർന്നവരുടെ ക്ഷേമം ഉറപ്പാക്കുന്ന നടപടികളെപ്പറ്റി ചർച്ച ചെയ്യുകയും ചെയ്തു.വിദ്യാർത്ഥിയും എൻ.എസ്.എസ്. വോളന്റീയറുമായ ഷിഫ ഫാസിൽ നന്ദി പറഞ്ഞു.സാമൂഹ്യനീതി വകുപ്പിന്റെ വയോജന ക്ഷേമ ബോധവത്കരണ ബ്രോഷർ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.വയോജന സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള “പ്രതിജ്ഞ” വിദ്യാർത്ഥികൾ ഏറ്റു ചൊല്ലിക്കൊണ്ട് ക്ലാസ്സ് സമാപിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img