ഫുട് ബോൾ ലോകകപ്പ്, ആവേശമാക്കി വേളൂക്കര ഗ്രാമപഞ്ചായത്ത്

27

വേളൂക്കര: ലോകത്തെ ഫുട്മ്പോൾ ലഹരിയിൽ ആറാടിക്കുന്ന ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തെ വരവേറ്റു കൊണ്ട് വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രദർശന ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ജനപ്രതിനിധികളും ജീവനക്കാരും ചേർന്നൊരുക്കിയ കായിക വിരുന്നിൽ അർജന്റീന& ബ്രസീൽ ജഴ്സിയണിഞ്ഞ് പഞ്ചായത്ത് ജന പ്രതിനിധികളും ഉദ്യോഗസ്ഥരും പരസ്പരം ഏറ്റുമുട്ടി.. ഒരു മണിക്കൂറോളം ആവേശകരമായ മത്സരത്തിനെടുവിൽ 8-5 ഗോൾ നിലയിൽ അർജന്റീന പക്ഷം വിജയിക്കുകയായിരുന്നു. തദ്ദേശസ്ഥാപനങ്ങളിലെ തിരക്കുകൾക്കിടയിലും ഇത്തരം കാഴ്ചകൾക്ക് വേദിയൊരുക്കി മറ്റു പഞ്ചായത്തുകളിൽ നിന്നും വ്യത്യസ്തമാവുകയാണ് വേളൂക്കര ഗ്രാമപഞ്ചായത്ത്.

Advertisement