ബൈപ്പാസ് റോഡില്‍ കക്കൂസ് മാലിന്യം തള്ളി

611
Advertisement

ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡില്‍ കക്കൂസ് മാലിന്യം തള്ളി. ഞവരിക്കുളം റോഡില്‍ നിന്നും തിരിഞ്ഞ് പൂതംകുളം ഭാഗത്തേക്ക് പോകുന്ന ഭാഗത്താണ് ബൈപ്പാസ് റോഡില്‍ കക്കൂസ് മാലിന്യം തള്ളിയനിലയില്‍ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് ഇത് കണ്ടത്. തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരെത്തിയാണ് കക്കൂസ് മാലിന്യം കഴുകി റോഡ് വ്യത്തിയാക്കി ബ്ലീച്ചിങ്ങ് പൗഡര്‍ ഇട്ടത്. രാത്രി കാലങ്ങളില്‍ ബൈപ്പാസ് റോഡില്‍ വെളിച്ചമില്ലാത്തതും പോലീസ് പാട്രോളിങ്ങ് ഇല്ലാത്തതുമാണ് മാലിന്യം തള്ളാന്‍ സാഹചര്യമൊരുക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

 

Advertisement