എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ക്യാമ്പ്‌ സംഘടിപ്പിച്ചു

32

ഇരിങ്ങാലക്കുട :ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സഹകരണത്തോടെ സ്കൂളിലെ പ്ലസ് വൺ, പ്ലസ് 2 വിദ്യാർത്ഥികൾക്കായി ക്യാമ്പ് രെജിസ്ട്രേഷൻ നടത്തി.180 ഓളം കുട്ടികൾക്ക് ക്യാമ്പിലൂടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ സാധ്യമായി.മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം കെ വൃന്ദകുമാരി ഉദ്ഘാടനകർമം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ സന്ധ്യ പി.പി., നിഷ കാർത്തികേയൻ എംപ്ലോയ്മെന്റ് ഓഫീസർമാരായ സിബിൻ ടി. ബി., വിഷ്ണു എസ്. എന്നിവർ നേതൃത്വം നൽകി.

Advertisement