കുപ്രസിദ്ധ ഗുണ്ട ഡ്യൂക്ക് പ്രവീണിനെ കാപ്പ നിയമ പ്രകാരം തടങ്കലിലാക്കി

212
Advertisement

ഇരിങ്ങാലക്കുട: ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ ഡ്യൂക്ക് പ്രവീണിനെ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് പ്രകാരം കരുതൽ തടങ്കലിലാക്കി .ഇരിങ്ങാലക്കുടയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാവിന്റെ മൊബൈൽ ഫോൺ ആയുധം കാട്ടി തട്ടിയെടുത്ത കേസ്സിൽ പോലീസ് പിടിയിലായ പൊറത്തിശ്ശേരി സ്വദേശി മുതിരപ്പറമ്പിൽ ഗോപി മകൻ ഡ്യൂക്ക് പ്രവീൺ എന്നറിയപ്പെടുന്ന പ്രവീൺ (21 വയസ്സ്) ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായി ഇരിങ്ങാലക്കുട സബ്ജയിലിൽ റിമാന്റിൽ കഴിഞ്ഞ് വരികയായിരുന്നു . ഡ്യൂക്ക് പ്രവീണിന് കാപ്പ ചുമത്തുന്നതിനായി പോലീസ് ജില്ലാ മജിസ്ട്രേറ്റിന് കൊടുത്ത റിപ്പോർട്ടിൻമേൽ ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കാപ്പ നിയമ പ്രകാരം 6 മാസത്തെ കരുതൽ തടങ്കലിനായി ഇയാളെ തൃശ്ശൂർ സെന്റെർ ജയിലിലേക്ക് മാറ്റി പാർപ്പിക്കും.

Advertisement