പൂമംഗലം സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകാരി സദസ്സ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു

36

പൂമംഗലം: 69-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൂമംഗലം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ സഹകാരി സദസ്സ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി നമിത വി.മേനോൻ സ്വാഗതവും മുഖ്യതിഥിയായി പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് തമ്പി സംസാരിച്ചു. ബ്ലോക്ക് മെമ്പർ സുരേഷ് അമ്മനത്ത്, വാർഡ് മെമ്പർ സുനിൽ പട്ടിലപ്പുറം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Advertisement