ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിന്റെ നേച്ചർ ക്ലബ്ബിന്റെ നിർദ്ദേശങ്ങൾ പച്ച കുട പദ്ധതിയുടെ പരിഗണനയിൽ

90

ഇരിങ്ങാലക്കുട :നിയോജകമണ്ഡലത്തിന്റെ സമഗ്ര കാർഷിക പാരിസ്ഥിതിക വികസന പദ്ധതിയായ പച്ചക്കുട എന്ന പ്രോഗ്രാമിൽ എന്റെ പാടം എന്റെ പുസ്തകം എന്ന പുതിയ പദ്ധതി കോളേജ് തലത്തിലും സ്കൂൾതലത്തിലും ആവിഷ്കരിക്കാൻ സാധിക്കുക എന്നതും, സ്കൂളുകളിലും കോളേജുകളിലും ഒരു മത്സരം എന്ന രീതിയിൽ ഈ പദ്ധതി കൊണ്ട് വരികയും അവർക്ക് സൗജന്യമായി ഗ്രോ ബാഗ്, വിത്ത്, വളം നൽകണമെന്നും ജ്യോതിസ് കോളേജ് അധ്യാപിക ലക്ഷ്മി ബെൻഡിക് നിർദ്ദേശിച്ചു.ഈ അഭിപ്രായം സഭയിൽ ആലോചനയിൽ വരുത്താം എന്നും സ്കൂൾ കോളേജ് തലത്തിൽ നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങൾ സ്വീകരിക്കാമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.ടേക്ക് ഗ്ലോബലി ആക്ട് ലോക്കലി എന്ന ആപ്തവാക്യം അനർത്ഥമാകുമാര് ആണ് പച്ച കുട എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

Advertisement