നാലുരാവുകൾ പിന്നിട്ട് “പുല്ലൂർ നാടകരാവ് “

56

ഇരിങ്ങാലക്കുട: നഗരസഭാ ടൗൺഹാളിൽ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രംഗകലയുടെ സമന്വയ വേദിയായ “പുല്ലൂർ നാടകരാവി”ന്റെ നാലാംദിനം മുൻ എം എൽ എ പ്രൊഫ കെ യു അരുണൻ മാസ്റ്റർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ചമയം നാടകവേദി പ്രസിഡന്റ് എ എൻ രാജൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത നാടക – സിനിമാ നടി കുളപ്പുള്ളി ലീല മുഖ്യപ്രഭാഷണം നടത്തി. കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ , ഭരതൻ കാട്ടികുളം, മനുമോഹൻ ,കിട്ടൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ കിഷോർ പള്ളിപ്പാട്ട് സ്വാഗതവും ടി ജെ സുനിൽ കുമാർ നന്ദിയും പറഞ്ഞു.

Advertisement