കാട്ടൂർ കരാഞ്ചിറയിൽ മാരകമയക്കുമരുന്നായ എംഡിഎംഎ യുമായി യുവാക്കൾ പോലീസ് പിടിയിൽ …

ഇരിങ്ങാലക്കുട: കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ, കരാഞ്ചിറ ബിഷപ്പ് ആലപ്പാട്ട് മെമ്മോറിയൽ ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും
മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാക്കൾ അറസ്റ്റിൽ . ആലപ്പാട് ഇരട്ടപ്പാലം മഠത്തിൽ വീട്ടിൽ ലിതിൻ ( 24 ), കരാഞ്ചിറ കവലക്കാട്ട് വീട്ടിൽ ഫിന്റോ ( 35 ),കരാഞ്ചിറ ചിറ്റിലപ്പിള്ളി വീട്ടിൽ അലെന്റ (22) , ചേർപ്പ് ചിറക്കൽ കോട്ടം റോഡ് കൊലയിൽ വീട്ടിൽ അബിൻ രാജ് (26),കരാഞ്ചിറ മണ്ണാൻ പറമ്പിൽ വീട്ടിൽ യദു കൃഷ്ണ ( 21 )എന്നിവരെയാണ് എംഡിഎം യും കഞ്ചാവും സഹിതം
തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും, കാട്ടൂർ പോലീസും ചേർന്ന് പിടികൂടിയത്.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസ് ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ ഡിസിബി ഡിവൈഎസ്പി ഷാജ് ജോസ്, സി ഐ അരുൺ എന്നിവരുടെ നേതൃത്വത്തിൽ കാട്ടൂർ സി ഐ മഹേഷ്‌, ഉദ്യോഗസ്ഥരായ അരിസ്റ്റോട്ടിൽ, മണികണ്ഠൻ, ശ്രീലക്ഷ്മി,സ്റ്റീഫൻ, ജയകൃഷ്ണൻ, പ്രസാദ് , ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ,ഷറഫുദ്ധീൻ,മാനുവൽ, ശ്യാം,സനൽ, ശബരി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.പിടിയിലായ ലിതിൻ പാവറട്ടി പോലീസ് സ്റ്റേഷനിൽ വധശ്രമം, ഭവനഭേദന കേസുകളിൽ പ്രതിയാണ്.കൂടാതെ മറ്റൊരു പ്രതിയായ യദുകൃഷ്ണൻ ആളൂർ പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് കേസ്സിലും അബിൻ രാജ് മണ്ണുത്തി പോലീസ് സ്റ്റേഷനിലെ തട്ടികൊണ്ട് പോകൽ കേസിലും പ്രതിയാണ്.കേസിലെ മറ്റൊരു പ്രതിയായ ഫിന്റോ ടൂറിസ്റ്റ് ബസ് ഉടമയാണ്. ടൂറിസ്റ്റ് ബസിന്റെ മറവിൽ കാലങ്ങളായി എംഡിഎംഎ ലഹരി വില്പന നടത്തി വരികയാണ്.പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം ഇവർക്ക് എംഡിഎംഎ കൊടുക്കുന്ന ആളുകളെയും ഇവരിൽ നിന്നും എംഡിഎംഎ വാങ്ങിക്കുന്ന ആളുകളെയും കുറിച്ച് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot this week

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

Topics

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും...
spot_img

Related Articles

Popular Categories

spot_imgspot_img