എൽ. ഡി. എഫ്. വേളൂക്കര പഞ്ചായത്ത്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രചാരണ ജാഥ നടത്തി

17

വേളൂക്കര: കോൺഗ്രസ്‌ ബിജെപി അവിശുദ്ധ കൂട്ട് കെട്ടിനെതിരെ എൽ. ഡി. എഫ്. വേളൂക്കര പഞ്ചായത്ത്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രചാരണ ജാഥ നടത്തി. പ്രചരണജാഥ സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി. എ. മനോജ്‌കുമാർ ഉത്ഘാടനം ചെയ്തു. ടി. കെ. വിക്രമൻ അധ്യക്ഷത വഹിച്ചു. കെ. എ. ഗോപി ക്യാപ്റ്റൻ, കെ. കെ. ശിവൻ കുട്ടി വൈസ് ക്യാപ്റ്റൻ, കെ. കെ. വിനയൻ മാനേജർ ആയിരുന്നു. ടി. എസ്‌. സജീവൻ, എൻ. കെ. അരവിന്ദാക്ഷൻ,കെ. വി. മദനൻ,എ. ടി. ശശി, പി. എൻ. ലക്ഷ്മണൻ, വിജയ ലക്ഷ്മി വിനയ ചന്ദ്രൻ, കെ. എസ്‌. ധനീഷ്, ഗവരോഷ് ടി. എം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. സമാപന സമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. കെ. സുധീഷ് ഉത്ഘാടനം ചെയ്തു.

Advertisement