വാരിയർ സമാജം സംസ്ഥാന സമ്മേളനം മെയ് 28, 29 ഗുരുവായൂരിൽ

51

ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയർ സമാജം 44-ാം സംസ്ഥാന സമ്മേളനം മെയ് 28, 29 തിയതികളിൽ ഗുരുവായൂർ ടൗൺഹാൾ അനക്സിൽ (പത്മഭൂഷൺ ഡോ.പി.കെ. വാരിയർ നഗർ ) നടക്കുമെന്ന് ജനറൽ കൺവീനർ സി.ബി.എസ്.വാരിയരും, കൺവീനർ എ.സി. സുരേഷും അറിയിച്ചു. 28 ന് രാവിലെ 9 ന് സംസ്ഥാന പ്രസിഡണ്ട് എം.വി.ശങ്കരവാരിയർ പതാക ഉയർത്തുന്നതോടെ ആരംഭിക്കും. 10 ന് പ്രതിനിധി സമ്മേളനം ബ്രഹ്മശ്രീ . മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30 ന് സാംസ്കാരിക സമ്മേളനം ടി.എൻ പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ ചെയർമാൻ എം.കൃഷ്ണദാസ് മുഖ്യാതിഥിയായിരിക്കും. എൻ.വി.കൃഷ്ണവാരിയർ സ്മാരക പുരസ്കാരം കലാമണ്ഡലം ഈശ്വരനുണ്ണിക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി.കെ.വിജയൻ സമ്മാനിക്കും. വിവിധ അവാർഡുകൾ, ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായ വിതരണം, ആദരണം എന്നിവ നടക്കും. തുടർന്ന് സർഗ്ഗോത്സവം ജയരാജ് വാര്യർ ഉദ്ഘാടനം ചെയും. 29 ന് രാവിലെ മാലക്കെട്ട് മത്സരം, കഴക സംഗമം . 10.30 ന് വനിതാസമ്മേളനം സാഹിത്യകാരി ലിസി ഉദ്ഘാടനം ചെയ്യും. 12 ന് യുവജന സമ്മേളനം. തുടർന്ന് സമാപന സമ്മേളനം കോട്ടയ്ക്കൽ ആര്യ വൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി ഡോ.പി.മാധവൻ കുട്ടി വാരിയർ ഉദ്ഘാടനം ചെയ്യുന്നതാണ്. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.

Advertisement