ഇരിങ്ങാലക്കുട നഗരസഭയുടെ സ്വച്ച് അമൃത് മഹോത്സവം ഇന്ത്യന്‍ സ്വച്ചതാ ലീഗ് ലോഗോ പ്രകാശന ചെയ്തു

41

ഇരിങ്ങാലക്കുട: നഗരസഭയുടെ സ്വച്ച് അമൃത് മഹോത്സവം ഇന്ത്യന്‍ സ്വച്ചതാ ലീഗ് ലോഗോ പ്രകാശന കര്‍മ്മം നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ടി വി ചാര്‍ലി ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്വച്ചതാ ക്യാമ്പയിന്റെ ഭാഗമായി സെപ്റ്റംബര്‍ 17 നു നഗരസഭ തലത്തില്‍ കുട്ടന്‍കുളം പരിസരത്ത് നിന്നും ബഹുജന പങ്കാളിത്തത്തോടെ റാലി സംഘടിപ്പിക്കും. നഗരസഭ ബൈപാസ് റോഡ്, ഫാദര്‍ ഡിസ്മസ് റോഡ് എന്നിവിടങ്ങളില്‍ ജനകീയ ശുചീകരപ്രവര്‍ത്തങ്ങള്‍ സംഘടിപ്പിക്കും. മാലിന്യ നിര്‍മാര്‍ജന സംസ്‌കരണ സന്ദേശവുമായി രാജ്യമെമ്പാടും ആഘോഷിക്കുന്ന ഇന്ത്യന്‍ സ്വച്ചതാ ലീഗില്‍ നഗരസഭയിലെ എല്ലാവരും സജീവമായി പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു. നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക പള്ളിപ്പുറം സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുജ സഞ്ജീവ്കുമാര്‍, ജെയ്‌സണ്‍ പാറെകാടന്‍,സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാരായ ഷൈലജ ബാലന്‍, പി കെ പുഷ്പ്പാവതി, യൂത്ത് കോര്‍ഡിനേറ്റര്‍ പ്രവിന്‍സ് ഞാറ്റുവേറ്റി എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ചടങ്ങില്‍ നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എം സൈനുദ്ധീന്‍ നന്ദി പ്രകാശിപ്പിച്ചു.

Advertisement