കലുങ്ക്, ഓട നിർമ്മാണപ്രവൃത്തികൾക്ക് 80 ലക്ഷം അനുവദിച്ചു: മന്ത്രി ഡോ. ആർ ബിന്ദു

64

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിൽ അഞ്ച് പൊതുമരാമത്ത് പ്ര‌വൃത്തികൾക്കായി 80 ലക്ഷം രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സമയബന്ധിതമായി ഈ പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.കാക്കത്തുരുത്തി മതിലകം റോഡിലെ നിലവിലുള്ള കലുങ്ക് പുനർനിർമ്മിക്കാനാണ് പത്തു ലക്ഷം രൂപ. പോട്ട മൂന്നുപീടിക റോഡിൽ ഓട സംവിധാനമൊരുക്കാനും കലുങ്ക് പുനർനിർമ്മിക്കാനുമാണ് 15 ലക്ഷം. കാക്കാത്തുരുത്തി മതിലകം റോഡിൽ ഓട നിർമ്മിക്കാൻ 20 ലക്ഷം രൂപ, ചേലൂർ അരിപ്പാലം റോഡിൽ ഓട പുനർ നിർമ്മിക്കാൻ 15 ലക്ഷം രൂപ, പോട്ട മൂന്നുപീടിക റോഡിൽ ഓടയുടെ പ്രവൃത്തിക്ക് 20 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റു പ്രവൃത്തികൾക്ക് അനുവദിച്ച തുക – മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

Advertisement