സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി

95

ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷ്ണലിന്റെയും പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഇടപ്പളളി ഐ ഫൌണ്ടേഷന്‍ കണ്ണാശുപത്രിയുടെയും
നേതൃത്വത്തില്‍ സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി..ലയണ്‍സ് ക്ലബ് റീജിയണ്‍ ചെയര്‍മാന്‍ ജെയിംസ് മാളിയേക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്
പ്രസിഡന്റ് ജോണ്‍സന്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. സോണ്‍ ചെയര്‍മാന്‍ കെ.എ മാര്‍ട്ടിന്‍, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പോളി കോലങ്കണ്ണി, ട്രഷറര്‍ ജയന്‍ നമ്പൂതിരി,എം.കെ ഷാജി, പ്രഫ കെ.ആര്‍ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് പട്ടത്ത് എന്നിവര്‍ സംസാരിച്ചു.

Advertisement