കുഞ്ഞുമനസുകളുടെ നിറവിൽ നാടിനൊരു ഓണസമ്മാനം

26

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ എൽ .പി സ്കൂളിൻ്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് 100 ഓണക്കിറ്റുകൾ വിതരണം ചെയ്തു. യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സി. റിനറ്റ് സ്വാഗതം പറഞ്ഞു. സ്കൂളിൻ്റെ സമീപ പ്രദേശങ്ങളിലെയും, സ്കൂളിലെയും അർഹരായ കുടുംബങ്ങൾക്കും, വിദ്യാർത്ഥികൾക്കും വാർഡ് കൗൺസിലർ . കെ ആർ വിജയ ഓണക്കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. മുൻ പി ടി എ പ്രസിഡൻറ് പി.വി ശിവകുമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി ടി എ പ്രസിഡൻ്റ് . സുബീഷ് എം ആർ,എം പി ടി എപ്രസിഡന്റ് ധന്യ ജോസ് ,വാർഡ് കൗൺസിലർ , മിനി സണ്ണി എന്നിവർ സന്നിഹിതരായിരുന്നു. അധ്യാപക പ്രതിനിധി റെജി ഡേവിസ് എം നന്ദി പറഞ്ഞു. കൊണ്ട് യോഗം അവസാനിച്ചു.

Advertisement