പുലിക്കളി ആഘോഷം : ബ്രോഷര്‍ പ്രകാശനം സിനിമാതാരം ഇന്നസെന്റ് നിര്‍വഹിച്ചു

110

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തിരുവോണപിറ്റേന്ന് (സെപ്റ്റംബര്‍ 9ന്) ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്ന പുലിക്കളി ആഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം സിനിമാതാരം ഇന്നസെന്റ് പ്രധാന സ്‌പോണ്‍സര്‍മാരായ ജെ.പി ട്രേഡിങ്ങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ബിനോയ് സെബാസ്റ്റ്യന്‍, മാര്‍വെല്‍ ഏജന്‍സിസ് ഉടമ ബാബു മാര്‍വെല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ശശികുമാര്‍ ഇടപ്പുഴ മുഖ്യാതിഥി ആയിരുന്നു. വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സതീശന്‍ നീലങ്കാട്ടില്‍ അധ്യക്ഷത വഹിച്ചു. പുലിക്കളി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍, വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ഷാജു കണ്ടംകുളത്തി, ക്ലബ്ബ് അംഗങ്ങളായ നളിന്‍ ബാബു, സിന്ധു സതീശന്‍, സുരേഷ് കോവിലകം എന്നിവര്‍ സംസാരിച്ചു.

Advertisement