തൃശ്ശൂർ ജില്ലയിൽ 1092 പേർക്ക് കൂടി കോവിഡ്, 1222 പേർ രോഗമുക്തരായി

28
Advertisement

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (12/07/2021) 1092 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1222 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,943 ആണ്. തൃശ്ശൂർ സ്വദേശികളായ 121 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,89,627 ആണ്. 2,78,953 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.90% ആണ്. ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 1,085 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേർക്കും, ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 72 പുരുഷൻമാരും 73 സ്ത്രീകളും പത്ത് വയസ്സിനു താഴെ 42 ആൺകുട്ടികളും 40 പെൺകുട്ടികളുമുണ്ട്.

Advertisement