അപകടകാരികളായ തെരുവുനായ്ക്കള്‍ക്ക് ഷെല്‍ട്ടറൊരുക്കി പഞ്ചായത്ത് ,പരിചാരകനായി മെമ്പറും

27

പടിയൂര്‍: തെരുവ് നായ് ശല്ല്യം രൂക്ഷമാവുകയും,വിദ്യാര്‍ത്ഥികളടക്കമുള്ള വഴിയാത്രക്കാരെ കടിച്ചുകീറുകയും ചെയ്യുമ്പോഴും നായ്ക്കളെ കൊല്ലാനും വന്ധ്യകരിക്കാനും നിയമതടസ്സങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ഗ്രാമപഞ്ചായത്തും ജനപ്രതിനിധികളുമാണ്. പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പോത്താനി പ്രദേശത്താണ് രണ്ടാഴ്ച മുമ്പ് തെരുവുനായ്ക്കള്‍ കുട്ടികളെയും വീട്ടമ്മമാരെയും കടിച്ചതും,പലര്‍ക്കും ഏറ്റ കടി സാരമുള്ളതായിരുന്നു,.മാത്രമല്ല കടിച്ച നായ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ചത്തു,അതിനെ തൃശ്ശൂരില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ ആ നായക്ക് പേ ഉണ്ടെന്ന് കണ്ടെത്തി,ജനങ്ങള്‍ പരിഭ്രാന്തരായി കടിച്ച നായയോടൊപ്പം നടന്ന നായ്ക്കളെ പിടിച്ച് അതിനൊരു ഷെല്‍ട്ടര്‍ ഒരുക്കുക എന്ന തീരുമാനം പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതസഹദേവന് എടുക്കേണ്ടി വന്നു, അല്ലാതെ വേറൊരു മാര്‍ഗവും പ്രസിഡണ്ടിന് മുന്നില്‍ ഇല്ലായിരുന്നു,അതിനായി ഒരിടം കണ്ടെത്തി ആറോളം നായ്ക്കളെ പിടിച്ച് ഇവിടെ എത്തിച്ചു, നായ്ക്കളെ പട്ടിണിക്കിട്ടാല്‍ ആ കുറ്റവും പഞ്ചായത്തിനാകും,അതിനിടയില്‍ കൂട്ടത്തിലൊരു നായ പ്രസവിച്ചു,5 കുഞ്ഞുങ്ങള്‍,നായ്ക്കളെ ആര് പരിപാലിക്കും,അതും പേ പിടിച്ചതിനൊപ്പം നടന്നവയെ,ഈ പ്രതിസന്ധിഘട്ടത്തിലാണ് രണ്ടാം വാര്‍ഡ് മെമ്പര്‍ വി.ടി ബിനോയ് ഈ ചുമതല സ്വയം ഏറ്റെടുത്തത്,സ്വന്തം വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണവും,മത്സ്യ മാംസാദികളുടെ അവശിഷ്ടങ്ങളും ശേഖരിച്ച് നേരാനേരത്തിന് നായ്ക്കളെ പരിപാലിക്കുകയാണ് ജനങ്ങളുടെ പ്രിയപ്പെട്ട മെമ്പര്‍,സഹായിയായി ഭാര്യ ചിത്രയും കൂടെയുണ്ട്.പ്രളയം,കോവിഡ് കാലത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള ബിനോയ് ഓട്ടോറിക്ഷ തൊഴിലാളിയും,സി പി ഐ പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമാണ്.

Advertisement