മാതൃഭൂമി സീഡിന്റെ 14-ാം വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

14

ഇരിങ്ങാലക്കുട: മാതൃഭൂമി സീഡിന്റെ 14-ാം വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ശില്പശാല മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്താന്‍ സീഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് മന്ത്രി പറഞ്ഞു. പ്രകൃതിയോട് ആഭിമുഖ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇരിങ്ങാലക്കുട ടൗണ്‍ ഹാളിന് എതിര്‍വശത്തുള്ള നക്കര കോംപ്ലക്‌സിലെ എസ്. ആന്‍ഡ് എസ്. ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍ ഫെഡറല്‍ ബ്രാഞ്ച് ഹെഡും അസി. വൈസ് പ്രസിഡന്റുമായ സി.പി. ലിയോ അധ്യക്ഷനായിരുന്നു. മാതൃഭൂമി യൂണിറ്റ് മാനേജര്‍ വിനോദ് പി. നാരായണന്‍, ജൂനിയര്‍ ലെയ്‌സന്‍ ഓഫീസര്‍ ഇ. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. ചീഫ് മെഷീന്‍മാന്‍ എം.എസ്. സാബു, സീഡ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ എം. വിനയചന്ദ്രന്‍ എന്നിവര്‍ ഈ വര്‍ഷം വിദ്യാലയങ്ങളില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് അധ്യാപകര്‍ക്ക് ക്ലാസെടുത്തു. വിവിധ സ്‌കൂളുകളില്‍ നിന്നായി 100ഓളം അധ്യാപകര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.58People reached3Engagements-4.9x lowerDistribution scoreBoost post3 SharesLikeCommentShare

Advertisement