ഗവ: ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം പൂർവവിദ്യാർഥി സംഗമം നടത്തി

118

ഇരിങ്ങാലക്കുട: ഗവ: ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം വിദ്യാർത്ഥികളുടെ പൂർവവിദ്യാർഥി സംഗമം “ഒരുവട്ടം കൂടി 2022 “എന്ന പേരിൽ നടന്നു. വി.വി റാൽഫിയുടെ അധ്യക്ഷതയിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ആശ സുരേഷ് മുഖ്യാതിഥിയായിരുന്നു. എ.കെ ദേവരാജൻ, സി. റോസ് ആന്റോ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബിന്ദു പി. ജോൺ സമ്മാന വിതരണം നടത്തി. വിഭ കെ.എസ് നന്ദിയും രേഖപ്പെടുത്തി.

Advertisement