ഊരകത്ത് സ്റ്റാർ ക്ലബ് സംവാദ സായാഹ്നം സംഘടിപ്പിച്ചു

29

ഊരകം: മാറുന്ന പരിസ്ഥിതി മാറേണ്ട മനഃസ്ഥിതി വിഷയത്തിൽ സ്റ്റാർ ക്ലബ് സംവാദ സായാഹ്നം സംഘടിപ്പിച്ചു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ പ്ലാവ് ജയൻ വിഷയാവതരണം നടത്തി.രക്ഷാധികാരി കെ.എ.തോമസ്, ടി.സി.സുരേഷ്, ടോജോ തൊമ്മാന, പി.ആർ.ജോൺ, ജെയിംസ് പോൾ, വിൻസെന്റ് ടി.മാത്യു, ആന്റോ ജോക്കി എന്നിവർ പ്രസംഗിച്ചു.

Advertisement