നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി

37
Advertisement

ഇരിങ്ങാലക്കുട: ഹയർ സെക്കണ്ടറിയിലെ അനധ്യാപക നിയമനം സംബന്ധിച്ച് സർക്കാരിന്റെ വഞ്ചനാപരമായ ഉത്തരവെന്നാരോപിച്ച് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ എൻ.ടി.എസ്.എ. മുൻ സംസ്ഥാന പ്രസിഡണ്ട് വി.ഐ. ജോയ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് സജിൻ.ആർ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ ജില്ല സെക്രട്ടറിമാരായ എ.സി. സുരേഷ്, ടി.പി. ആൻറ്റു, എം.കെ. ഉത്തമൻ , സെക്രട്ടറി പി.ആർ. ബാബു, ബിജു പറപ്പൂക്കര, ഷിജു, കെ.ഡി. ജെസ്സി എന്നിവർ പ്രസംഗിച്ചു.

Advertisement