ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിക്ക് പടിയൂർ പഞ്ചായത്തിൽ തുടക്കമായി

30

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി പടിയൂർ പഞ്ചായത്തിൽ തുടക്കമായി. കാർഷിക സംസ്കാരം ജനങ്ങളിൽ ഉയർത്തുക ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചീട്ടുള്ളത്. വാർഡ് 6 ലെ 89 – നമ്പർ ചാച്ചാ നെഹ്രു അംഗനവാടിയിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം വിത്ത് വിതരണം ചെയ്തു കൊണ്ട് ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത സഹദേവൻ നിർവ്വഹിച്ചു. കൃഷി ഓഫീസർ ഡോ: സചന അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ടി.വി. വിബിൻ സ്വാഗതം പറഞ്ഞു. പദ്ധതിയുടെ വിശദീകരണവും വാർഡ് തല സമിതിയുടെ രൂപീകരണവും പ്രസ്തുത ചടങ്ങിൽ നടന്നു. കൃഷി അസിസ്റ്റന്റ് ഓഫീസർ വിനോദ്, സി.ഡി. എസ് ശോഭന കുട്ടൻ, അംഗനവാടി വർക്കർ ഫിലോമിന, കർഷക സുഹൃത്തുക്കൾ,പൊതുപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement