ഞാറ്റുവേല മഹോത്സവം: വിദ്യാർത്ഥികൾക്ക് ചിത്രരചന, ഉപന്യാസം മത്സരങ്ങൾ സംഘടിപ്പിച്ചു

24

ഇരിങ്ങാലക്കുട: നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ സ്ക്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായി ചിത്രരചന, ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ ടി.വി. ചാർളി മത്സരം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സുജ സഞ്ജീവ് കുമാർ, നഗരസഭ കൗൺസിലർ ജസ്റ്റീൻ ജോൺ എന്നിവർ ആശംസകൾ നേർന്നു. ഗവ. ബോയ്സ് ഹൈസ്ക്കൂൾ അദ്ധ്യാപിക ലത ടീച്ചർ സ്വാഗതവും നഗരസഭ കൗൺസിലർ മിനി സണ്ണി നെടുമ്പാക്കാരൻ നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുടയിലെ പതിനൊന്ന് സ്ക്കൂളുകളിൽ നിന്നും, മൂന്ന് കലാലയങ്ങളിൽ നിന്നും 625 പേർ ചിത്രരചനക്കും 254 പേർ ഉപന്യാസത്തിനും പങ്കെടുത്തു.0People reached0Engagements–Distribution scoreBoost postLikeCommentShare

Advertisement