നൂറ്റൊന്നംഗസഭ ആരോഗ്യ സെമിനാർ ഞായറാഴ്ച

41

പുല്ലൂർ: മഴക്കാലാരംഭത്തിൽ സഭ നടത്തി വരാറുള്ള ആരോഗ്യ സെമിനാർ, സൗജന്യമെഡിക്കൽ ക്യാമ്പ്, മരുന്നുവിതരണം, രക്തഗ്രൂപ്പ് നിർണ്ണയം എന്നിവ ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 12.30 വരെ നടത്തുന്നു. പുല്ലൂർ സേക്രട്ട് ഹാർട്ട് മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ കാരുകുളങ്ങര നൈവേദ്യം ആഡിറ്റോറിയത്തിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്. നഗരസഭാദ്ധ്യക്ഷ സോണിയാഗിരി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വച്ച് ഉന്നത വിദ്യാഭ്യാസ സാമുഹ്യ നീതി വകുപ്പു മന്ത്രി ഡോ.ആർ. ബിന്ദു ഉൽഘാടനം ചെയ്യും. ക്യാമ്പിൽ വിവിധ വിഭാഗങ്ങളിൽ പതിനഞ്ചോളം വിദഗ്ദ്ധഡോക്ടർമാരുടെ സേവനവും, ലബോറട്ടറി സൗകര്യവും ലഭ്യമാണ്. “കോവിഡാനന്തര മാനസികാരോഗ്യവും ജീവിതശൈലിയും” എന്ന വിഷയത്തിൽ ക്ലീനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സലീഷ് ജോൺ സെമിനാർ നയിക്കും. ക്യാമ്പ് റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 9846557590, 9745307651 എന്നീ നംപറുകളിൽ ബന്ധപ്പെടാവുന്നതാണ്. സർക്കാർ സ്കൂളുകളിലെ അർഹരായ വിദ്യാത്ഥികൾക്കുള്ള സാമ്പത്തിക സഹായമായ അക്ഷര ദക്ഷിണയുടെ വിതരണം സബ്ബ് ജഡ്ജ് ജോമോൻ ജോൺ ചടങ്ങിൽ വച്ച് നിർവ്വഹിക്കും.

Advertisement