മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്‌ ഇരിങ്ങാലക്കുടയിൽ കരിദിനം ആചരിച്ചു

49

ഇരിങ്ങാലക്കുട: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചെമ്പ് തള്ളി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കൊയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം ബ്ലോക്ക്‌ കോൺഗ്രസ്‌ ഉദ്ഘാടനം ചെയ്തു. സുജ സഞ്ജീവ് കുമാർ, വിജയൻ എളയേടത്ത്, ഭരതൻ പൊന്തേൻകണ്ടത്ത്, വി സി വർഗീസ്, ജസ്റ്റിൻ ജോൺ, കെ എം ധർമരാജൻ, സിജു യോഹന്നാൻ, ശ്രീറാം ജയബാലൻ എന്നിവർ നേതൃത്വം നൽകി.

Advertisement