“ഹരിതം.സഹകരണം” പദ്ധതിയുടെ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ തല ഉത്ഘാടനം വെള്ളാംകല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് .വിജയലക്ഷ്മി വിനയചന്ദ്രൻ നിർവഹിച്ചു

27

വെള്ളാംകല്ലൂർ : കേരള സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തിൽ “ഹരിതം.സഹകരണം” പദ്ധതിയുടെ ഭാഗമായി മാവിൻ തൈകൾ വെച്ച് പിടിപ്പിക്കുന്നതിന്റെ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ തല ഉത്ഘാടനം കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്റെ K.S.B കോക്കനട്ട് കോംപ്ലക്സിൽ വെച്ച് വെള്ളാംകല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് .വിജയലക്ഷ്മി വിനയചന്ദ്രൻ നിർവഹിച്ചു. സർക്കിൾ സഹകരണയൂണിയൻ പ്രസിഡണ്ട് .ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ധനീഷ് മുഖ്യ അതിഥിയായിരുന്നു.കല്ലംകുന്ന് സഹകരണബാങ്ക് പ്രസിഡണ്ട് .പി എൻ ലക്ഷ്മണൻ,ഗ്രാമപഞ്ചായത്ത് അംഗം പി വി മാത്യു, സംസ്ഥാന സഹകരണയൂണിയൻ അംഗം .ലളിത ചന്ദ്രശേഖരൻ, മുകുന്ദപുരം അസി.രജിസ്ട്രാർ .സി കെ ഗീത, മുകുന്ദപുരം താലൂക്ക് സർക്കിൾ സഹകരണയൂണിയൻ അംഗം കെ ആർ രവി എന്നിവർ സംസാരിച്ചു.

Advertisement