സർവ്വ ഭീഷണികളെയും തട്ടി നീക്കി എൽ ഡി എഫ് ഭരണത്തുടർച്ച സംജാതമാകു:-ഡി.രാജ

47

ഇരിങ്ങാലക്കുട :സർവ്വ ഭീഷണികളെയും തട്ടി നീക്കി എൽ ഡി എഫ് ഭരണത്തുടർച്ച സംജാതമാകുമെന്നും,ജനാധിപത്യത്തിനും,ഫെഡറലിസത്തിനും മൊത്തംജനങ്ങൾക്ക് തന്നെ ഭീഷണിയായി കേന്ദ്രത്തിൽ ഭരണം തുടരുന്ന ബിജെപി കേരള മണ്ണിലേക്ക് വന്ന് വേരോടാൻ കഴിയാതെ അലയുകയല്ലാതെ മറ്റൊന്നും നടപ്പിലാവില്ല എന്നും സി പി ഐ ദേശീയ ജനറൽ സെക്രട്ടറി ഡി .രാജ പ്രസ്ഥാവിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പ്രൊഫസർ. ആർ. ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് എടതിരിഞ്ഞി സെന്ററിൽ നടന്ന റാലിയും, പൊതുസമ്മേളനവും ഉത്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഡി. രാജ.സംസ്കാരത്തിന്റെയും ,ഭാഷയുടെയും,ജാതിയുടെയും പേരിലുള്ള വിഭജനം മാത്രമാണ് ബിജെപിയുടെ പരമമായ അജണ്ട.ഇന്ത്യക്ക് മാത്രമല്ല ലോകത്തിനു മൊത്തം മാതൃകയാണ് കേരളത്തിലെ പിണറായി സർക്കാർ, പ്രതിസന്ധികളുടെ പെരുമഴ അതിജീവിച്ച സർക്കാറാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ.പ്രളയങ്ങൾ രണ്ടെണ്ണവും,നിപ്പയും, കോവിഡും വിജയകരമായി നേരിട്ടതാണ് ഈ സർക്കാർ.യു.ഡി.എഫ് നേതാക്കൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ദിനംപ്രതി ഉന്നയിക്കുക മാത്രമാണ് പ്രതിപക്ഷത്തിരുന്നുകൊണ്ട് ഇതുവരെ ചെയ്തത്. പിണറായി സർക്കാർ ചെയ്തിരിക്കുന്ന എല്ലാ നല്ല പ്രവർത്തനത്തിനും ഗുണഭോ ക്താക്കളായ കേരളത്തിലെ ജനങ്ങൾ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് ഭരണത്തുടർച്ച ഉറപ്പാക്കുന്ന കാര്യത്തിലെന്നും ഡി. രാജ കൂട്ടിച്ചേർത്തു.പ്രൊഫസർ ആർ. ബിന്ദുവിന് അഭിമാനപൂർവ്വം വിജമുറപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഇടതുപക്ഷ ദേശീയ നേതാവ് വേതിയിൽ നിന്ന് അടുത്ത വേതിയായ എസ് എൻ പുറത്തേക്ക് നീങ്ങി.സി പി. ഐ മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പർ കെ. വി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു, എൽ ഡി എഫ് നേതാക്കളായ കെ. സി. പ്രമരാജൻ, പി. മണി, പി. കെ. ഡേവീസ്, തിലകൻ രൂമാട്ട്, ലത സഹദേവൻ, കെ. വി. രാമനന്ദൻ,കെ. സി.ബിജു,കെ. എസ്. രാധാകൃഷ്ണൻ, വി. ആർ. രമേശ്‌, അനിത രാധാകൃഷ്ണൻ,ബിജു ആന്റണി,കെ. കെ. ബാബു,രാജു ജോൺപാലത്തിങ്കൽ,ലത്തീഫ് കാട്ടൂർ എന്നിവർ പ്രസംഗിച്ചു.

Advertisement