ഇരിങ്ങാലക്കുട ഠാണ- ബസ് സ്റ്റാന്റ് റോഡിലെ ഫുട്പാത്തിലെ സ്ലാബ് തകര്‍ന്നത് കാല്‍നട യാത്രക്കാര്‍ക്കും സ്കൂൾകുട്ടികൾക്കും ഭീഷണിയാകുന്നു

30

ഇരിങ്ങാലക്കുട: ഠാണ- ബസ് സ്റ്റാന്റ് റോഡിലെ ഫുട്പാത്തിലെ സ്ലാബ് തകര്‍ന്നത് കാല്‍നട യാത്രക്കാര്‍ക്കും സ്കൂൾകുട്ടികൾക്കും ഭീഷണിയാകുന്നു. ഠാണാ ബസ് സ്റ്റാന്റ് റോഡില്‍ തെക്കുഭാഗത്ത് കാത്തലിക് സെന്ററിന് മുന്‍വശത്തായിട്ടാണ് സ്ലാബ് തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. നഗരത്തിലെ തിരക്കേറിയ റോഡായതിനാല്‍ ഇരുവശത്തെ ഫുട്പാത്തുകളെയാണ് കാല്‍നട യാത്രക്കാരും സ്കൂൾകുട്ടികളും ആശ്രയിക്കുന്നത്. എന്നാല്‍ നല്ല സ്ലാബുകള്‍ക്കിടയില്‍ പകുതി തകര്‍ന്ന സ്ലാബ് പെട്ടന്ന് ആരുടേയും ശ്രദ്ധയില്‍പ്പെടില്ലെന്നും ആളുകള്‍ പെട്ടുപോകാന്‍ സാധ്യതയുണ്ടെന്ന് യാത്രക്കാര്‍ പറഞ്ഞു. മാത്രമല്ല, സ്ലാബ് തകര്‍ന്ന ഭാഗത്ത് യാതൊരു മുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ല. അതിനാല്‍ അടിയന്തിരമായി സ്ലാബ് മാറ്റി പുതിയത് സ്ഥാപിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.0People reached0Engagements–Distribution scoreBoost postLikeCommentShare

Advertisement