പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 69 കാരന് മൂന്നുവര്‍ഷം തടവും 5000 രൂപപിഴയും വിധിച്ചു

55

ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 69 കാരന് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി മൂന്നുവര്‍ഷം തടവും 5000 രൂപപിഴയും വിധിച്ചു കൊരട്ടി കല്ലൂര്‍ തെക്കുoമുറി സ്വദേശി പരമേശ്വരനാണ് പോക്‌സോ നിയമപ്രകാരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ. പി. പ്രദീപ് ശിക്ഷ വിധിച്ചത്. പിഴത്തുക അടയ്ക്കാതെ വന്നാല്‍വീണ്ടും ഒരു മാസം കൂടെ ശിക്ഷ അനുഭവിക്കേണ്ടിവരും.പ്രൊസിക്യൂട്ടര്‍ കെ എന്‍ . സിനിമോള്‍ ഹാജരായി.

Advertisement