ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിൽ ടീച്ചേഴ്സ് ട്രെയിനിങ് നടത്തി

190

ഇരിങ്ങാലക്കുട :ജ്യോതിസ്സ് കോളേജിൽ ടീച്ചേഴ്സ് ട്രെയിനിങ് നടത്തി. ട്രെയിനിങ് കാത്തലിക് സെൻറർ അഡ്മിനിസ്ട്രേറ്റർ ഫാ ജോൺ പാലിയേക്കര സി എം ഐ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായിരുന്നു. ടീച്ചിങ് മെത്തഡോളജി& ടെക്നിക്സ് എന്ന വിഷയത്തിൽ റോയ് ഫ്രാൻസിസും ,ടിപ്സ് ടു ഹാൻഡിൽ സ്റ്റുഡൻസ്& കമ്മ്യൂണിക്കേഷൻ സ്ക്കിൽ എന്ന വിഷയത്തിൽ പ്രവീൺ ചുങ്കത്ത് ഉം ട്രെയിനിങ് നടത്തി .അക്കാദമിക് കോർഡിനേറ്റർ കുമാർ സി കെ സ്വാഗതവും ,സ്റ്റാഫ് പ്രതിനിധി സുരയ്യ കെഎം നന്ദിയും. പറഞ്ഞു ഡയറക്ടർ ബോർഡ് അംഗങ്ങളായ ബിജു പൗലോസ് ഹുസൈൻ എം എ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Advertisement